Friday, September 30, 2016

PALI AND MALAYALAM


FROM Facebook page: gibimon kg.dtd 30-9-2016

ഇന്നു നാം നല്ല മലയാളമെന്നു വിശ്വസിക്കുന്ന പല വാക്കുകളും പാലി' ഭാഷയിൽ നിന്നും ഉള്ളവയാണ് . പാലി ഭാഷയിൽ നിന്നും മലയാളത്തിൽ കടന്നു കൂടിയിട്ടുള്ള ഒട്ടേറെ വാക്കുകൾ ആഭാഷ സംസാരിച്ചിരുന്നവരുമായിട്ടുള്ള സമ്പർക്കത്തെ സൂചിപ്പിക്കുന്നു. പാലി' ബുദ്ധമതത്തിന്റെ ഭാഷയായിട്ടാണ് അറിയപ്പെടുന്നത്.ഇന്ന് അച്ചനെന്നും, അളിയനെന്നും വ്യവഹരിക്കുന്നവരുടെ പൂർവ്വികർ ശ്രമണരായിരുന്നു.
പാലിഭാഷാ പദങ്ങളാണല്ലോ --അമ്മ, അച്ഛൻ, അയ്യൻ, അത്താണി, അളി, അമ്പലം, അരമന, അങ്ങാടി, അച്ചാരം, അണിയം, അമരം, അമ്പഴം, അയമോദകം, ആടലോടകം, ആയിരം ,അഴക്ക്, അകത്തി, ആണ, ഏണി, ഓണം, ഒട്ടകം, ഊഞ്ഞാൽ, കൊത്തമ്പാല, കൊട്ട, കഷണ്ടി, കച്ചം, കഴുത, കോണി, കാവ്, കൊക്കരണി, കന്നം, കുപ്പായം, കഴഞ്ച്, കള്ള്, കച്ചി, ചപ്പ്, ചരട്, ചക്കര,ചിരുതേയി, ചരുവം, കൂടാരം, ചമ്മട്ടി, ചങ്ങല, ചുരിക, ചന്ത, കുത്തക, ചാട്, അച്ച്,ചൂത്, ചാണകം, ചരക്ക്, ചൗക്ക, ചന്തി, ചുക്ക്, ചവണ, ചുങ്കം, ജോനകൻ, തിമിരം, തൊപ്പി,തരക്, തടാകം, തുലുക്കൻ.തോണി, തൂൺ, നെയ്, നാരായം,നാഴി, നന്ത്യാർവട്ടം, പിണ്ണാക്ക്, പുരികം, പല്ലക്ക്, പീടിക ,പുളിങ്ങ, പുളകം,പിച്ച, പുടവ, പണ്ടം, പതാക, പന്നകം, പട്ടിക, പെട്ടി, പേയ്, പുന്ന, മറുത, മുന്തിരി, മോഴ, വക്കാണം, വട്ടം തുടങ്ങി എത്രയോ വാക്കുകൾ .
ബുദ്ധമതക്കാർക്ക് എട്ട് പവിത്ര വസ്തുക്കളുണ്ട്. അവ പ്രതീകങ്ങളാണ് .(1) ധർമ്മചക്രം (2) ശ്രീരേഖ (3) താമരപ്പൂവ് (4) നിധികുംഭം (5) സ്വർണ്ണമൽസ്യം (6) മുത്തുക്കുട (7) വെന്നിക്കൊടി (8) വെളുത്ത വലം പിരിശംഖ് .
പാദമുദ്ര :- ബുദ്ധൻ സമാധിയടഞ്ഞപ്പോൾ ശരീരം ചിതയിൽ വെയ്ക്കുന്നതിനു മുമ്പ് പാദങ്ങളിൽ ചന്ദനം പുരട്ടുകയും പലക ചേർത്ത് മുദ്ര പതിച്ചെടുക്കുകയും ചെയ്തു. ബൗദ്ധരുടെ ശിൽപ ചിത്രകലകളിൽ പാദമുദ്ര ധാരാളമായി കാണാം. കേരളത്തിൽ ഇന്നും ഈ ആചാരം നിലനിൽക്കുന്നു. കാരണവന്മാർ മരിക്കുമ്പോൾ പാദമുദ്ര പതിച്ചെടുക്കുകയും പൂജാമുറിയിലോ പൂമുഖത്തോ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്നു.
വാസ്തുവിദ്യ :- വാസ്തുവിദ്യ എന്ന ഇന്നത്തെ രീതിയിലുള്ള ആശാരിപ്പണി കപില വസ്തുവിൽ നിന്നു വന്ന ബൗദ്ധരായ ആശാരിമാരാണ് ഇവിടെ നടപ്പാക്കിയത് .കപില വസ്തുവിൽ നിന്ന് ഇവിടെ എത്തിയതാണ് തച്ചുശാസ്ത്രത്തിന് വാസ്തുവിദ്യ എന്ന പേര് വരാൻ കാരണം.!
--------------------------------------
കടപ്പാട് :- ഡോ: കെ.സുഗതൻ
ബുദ്ധമതവും ജാതി വ്യവസ്ഥയും